നമ്മുടെ കരയോഗം

344- നമ്പര്‍ എന്‍.എസ്.എസ് കരയോഗം
            നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ     വടവൃക്ഷത്തിന്റെ മുന്നൂറ്റി നാല്‍പ്പത്തി നാലാമത് ശാഖയായി 4-12-1105ല്‍ ഈ  കരയോഗം നിലവില്‍വന്നു.

 താഴെപ്പറഞ്ഞിരിക്കുന്ന 18 പേര്‍ ചേര്‍ന്ന് രജിസ്റ്റ്രര്‍ ചെയ്തിട്ടുള്ളതാകുന്നു.

1     മഴവഞ്ചേരില്‍ വീട്ടില്‍ ഗോവിന്ദപ്പണിക്കര്‍ ഗോപാലപ്പണിക്കര്‍ 

2   ഇളവന്‍കണ്ടത്തില്‍ നാരായണപിള്ള പരമേശ്വരന്‍ പിള്ള 

3   കരിമ്പന്നൂര്‍ ആദിഗോവിന്ദപ്പിള്ള 

4   തെക്കേഇടപ്രയാറ്റ് ശങ്കരപ്പിള്ള കൊച്ചുകുഞ്ഞുപിള്ള 

5   സ്വര്‍ണ്ണാമലവീട്ടില്‍ കൃഷ്ണപിള്ള പരമേശ്വരന്‍ പിള്ള 

6   ഓലിക്കര കൃഷ്ണപിള്ള 

7   കൊണ്ടൂര്‍കാരിക്കാത്തറവീട്ടില്‍ നാരായണപ്പണിക്കര്‍ കൃഷ്ണപ്പണിക്കര്‍ 

8   കാട്ടോടില്‍വീട്ടില്‍ നാരായണപിള്ള നീലകണ്ഠപ്പിള്ള 

9   കര്‍ത്താശ്ശേരില്‍വീട്ടില്‍ ശങ്കരപ്പിള്ള കൊച്ചുകുഞ്ഞുപിള്ള 

10   തെക്കേസ്വര്‍ണ്ണാമല ചക്കാലമുറിയില്‍ ശങ്കരക്കുറുപ്പ് കൃഷ്ണക്കുറുപ്പ് 

11   കരിപ്പൂരുവീട്ടില്‍ ഗോവിന്ദപ്പിള്ള ശങ്കരപ്പിള്ള 

12   കൈപ്പള്ളില്‍വീട്ടില്‍ നാരയണന്‍ നായര്‍ കൊച്ചുകുഞ്ഞു നായര്‍ 

13   പനയ്ക്കല്‍വീട്ടില്‍ പരമേശ്വരന്‍പിള്ള നാരായണപിള്ള 

14   പുതുവനവീട്ടില്‍ കൃഷ്ണപിള്ള കൃഷ്ണപിള്ള

15   പുതുവനവീട്ടില്‍ കൃഷ്ണപിള്ള കൊച്ചുകുഞ്ഞുപിള്ള 

16   കരിപ്പൂരുവീട്ടില്‍ ഗോവിന്ദപ്പിള്ള നാരായണപിള്ള 

17   കരിപ്പൂരുവീട്ടില്‍ ഗോവിന്ദപ്പിള്ള കൃഷ്ണപിള്ള 

18   പാറപ്പുഴവീട്ടില്‍ ഗോവിന്ദപ്പിള്ള കൃഷ്ണപിള്ള    


കരയോഗ മന്ദിരം
                                  യുഗപ്രഭാവനായ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്‍ 15-11-1950 ല്‍ കരയോഗ മന്ദിരത്തിന് തറക്കല്ലിട്ടു.നമ്മുടെ അഭിമാനസ്തംഭമായ കരയോഗ മന്ദിരം പടുത്തുയര്‍ത്താന്‍ കയ്യുംമെയ്യും മറന്ന് ചോര   വിയര്‍പ്പാക്കിയ  എല്ലാ പുണ്യാത്മാക്കളെയും നന്ദിപൂര്‍വം സ്മരിക്കുന്നു.കരയോഗ മന്ദിരം നിര്‍മ്മിക്കുന്നതിനാവിശ്യമായ ഭൂമി ദാനമായിത്തന്ന വേങ്ങശ്ശേരി ഇല്ലത്ത് ബ്രഹ്മശ്രീ കുമാരകൃഷ്ണന്‍ പോറ്റിയോടും കുടുംബത്തോടും കരയോഗം എന്നും കൃതജ്ഞതയുള്ളവരായിരിക്കും. തുടര്‍ന്ന് എന്‍.എസ്.എസ് കനകജൂബിലി മന്ദിരവും നാം പണികഴിപ്പിച്ചു. നാം ഒരേ മനസ്സോടുകൂടി പ്രവര്‍ത്തിച്ച് ഇരുനൂറില്‍പ്പരം ആളുകള്‍ക്ക് ഒരേസമയം  ഇരിക്കാവുന്നഎന്‍.എസ്.എസ് ശതാബ്ദി മന്ദിരവും പൂര്‍ത്തിയാക്കിയിരിക്കുന്നു.

         തിരുവല്ല താലൂക്ക് യൂണിയനിലെ ആദ്യ വനിതാസമജമായ ശ്രീകൃഷ്ണ വിലാസം എന്‍.എസ്.എസ് വനിതാസമാജം രജി നമ്പര്‍ 66, എന്‍.എസ്.എസ് ബാലസമാജം എന്നിവയും കരയോഗത്തിന്റെ പോഷകസം ഘടനകാളായി പ്രവര്‍ത്തിച്ചുവരുന്നു.

No comments:

Post a Comment