ആചാര്യാനുസ്മരണം
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം [1]. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി [2]സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
ജനനം
ചങ്ങനാശ്ശേരിയിൽ പെരുന്ന എന്ന ഗ്രാമത്തിൽ1878 ജനുവരി മാസം രണ്ടാം തീയതി ബുധനാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജനനം.[3]. നക്ഷത്രം: മൂലം, . അച്ഛൻ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരൻ നമ്പൂതിരി, അമ്മ ചിറമറ്റത്ത് പാർവതി അമ്മ.[3]. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് വിവാഹബന്ധം വേർപെടുത്തുകയും പാർവ്വതിയമ്മ കളത്തിൽ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തിൽ വേലുപ്പിള്ളക്ക് പാർവ്വതിയമ്മയിൽ നാലു സന്താനങ്ങൾ ഉണ്ടായി. അവർ: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവൻ നായർ, മന്നത്തു പരമേശ്വരൻ നായർ, മന്നത്തു നാരായണൻ.
ബാല്യകാലം
വിദ്യാഭ്യാസം
സാധാരണപോലെ മറ്റുകുട്ടികൾക്കൊപ്പം അഞ്ചു വയസ്സിൽ എഴുത്തിനിരുത്തി. കരയിലെ കേശവൻ ആശാന്റെ കീഴിൽ പഠനം ആരംഭിച്ചു. അവിടെ നിന്നും നിലത്തെഴുത്തും എഞ്ചുവടിയും അദ്ദേഹം മനഃപാഠമാക്കി.[3] അതിനുശേഷം വേറെ ആശാൻ കളരികളിൽ നിന്നും വാക്യവും പരല്പേറും ആമരേശവും പതിന്നാലുവൃത്തവും ചില തമിഴ് കണക്കുകളും മൂന്നുപേർക്കൊന്ന് മുതലായ വീതകണക്കുകളും കീഴ്കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു.
പത്തുവയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ മലയാളം സ്കൂളിലയച്ചു പഠിത്തം തുടർന്നു. നാലാം ക്ളാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഫീസ് അടക്കാൻ പറ്റാത്തതിനാൽ പഠിപ്പു നിർത്തി. അതിനുശേഷം കൈയ്യക്ഷരം നന്നാക്കുവാൻ പ്രവൃത്തികച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയിൽ പോയി ഹർജി എഴുതിക്കൊടുത്തു കാശുണ്ടാക്കാൻ ശ്രമിച്ചിരുന്നു. കൂട്ടത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളൽക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 1068-ൽ അദ്ദേഹത്തിന്റെ 15-ആം വയസ്സിൽ വീണ്ടും സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സിൽ ചേർന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകൻ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യർ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽ ലോവർ ഫോർത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്കൂൾ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാൻ പറ്റിയില്ല.
1075-ൽ അദ്ദേഹത്തിന് സ്കോളർഷിപ്പോടുകൂടി തിരുവനന്തപുരത്ത് സർക്കാർ ട്രയിനിംഗ് സ്കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. ഉയർന്ന മാർക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാൻ സഹായിച്ചു.
ഔദ്യോഗിക ജീവിതം
1069-ലെ കന്നിമാസത്തിൽ അദ്ദേഹത്തിന്റെ 16-ആം വയസ്സിൽ കാഞ്ഞിരപ്പള്ളി പ്രവൃത്തിപള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിന് കോട്ടയം റേഞ്ച് ഇൻസ്പക്ടരായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷങ്ങളോളം അദ്ധാപകനും പ്രഥമ അദ്ധ്യാപകനായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിന്റെ അദ്ധ്യാപനം. 1080-ൽ ചങ്ങനാശ്ശേരി മിഡിൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് അനുസരണകേടു കാട്ടിയ കുട്ടിയെ ബഞ്ചിൽ എഴുന്നേൽപ്പിച്ച് നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ടറിഞ്ഞ് പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കേറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തന്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു.
വിവാഹം, കുടുബജീവിതം
1901 ൽ
അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ
വിവാഹം ചെയ്തു. 1907ല്‍ മകള്‍ ലക്ഷ്മിക്കുട്ടി ജനിച്ചു.1912 ല്‍ കല്യാണിയമ്മ ആക്സ്മികമായി അന്തരിച്ചു. ആകസ്മികമായി മരണപ്പെട്ടു.
പിന്നെ കുറച്ചു
വര്‍ഷങ്ങള്‍ക്ക് ശേഷം കവിയും
എഴുത്തുകാരിയുമായിരുന്ന
തോട്ടക്കാട്ട്
മാധവിയമ്മയെ വിവാഹം ചെയ്തു.
പ്രവർത്തനങ്ങൾ
മന്നത്ത് പത്മനാഭന്റെ
പ്രധാന പ്രവർത്തനങ്ങളും
സാമൂഹ്യ സേവനങ്ങളുടെയും താഴെ
കൊടുത്തിരിക്കുന്നു
- 1914- നായര്‍ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
- 1915- നായര്‍ ഭൃത്യ ജനസംഘം നായര്‍ സര് വീസ് സൊസൈറ്റിയായി മാറി
27-1-1916 - കറുകച്ചാലില്‍ ആദ്യ വിദ്യാലയത്തിന്റെ ശിലാസ്താപനം .
1921-ശ്രീമൂലം പ്രജാസഭാ മെമ്പര്‍.
30-3-1924-വൈക്കം സത്യാഗ്രഹം.
1-10-1924സവര്‍ണ്ണ ജാഥയുടെ തുടക്കം.
30-7-1925- എന്‍.എസ്.എസ് കമ്പനി ആക്ട് പ്രകാരം രജിസ്ട്രര്‍ചെയ്തു.
1926-വിഷുപ്പിരിവിന്റെ തുടക്കം
1929-ഒന്നാം കരയോഗം പന്തളം തട്ടയില്‍. - 1929- ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം നല്കി.
15-5-1932-തോട്ടയ്ക്കട്ട് മാധവിയമ്മയുമായുള്ള വിവാഹം.
2-1-1937-ഷഷ്ഠിപൂര്‍ത്തി.
1939--നൂറോകാട്ട് സ്ട്ഥലം സമ്പാദിച്ചു.
17-8-1945-എന്‍.എസ്.എസ് പ്രസിഡന്റാവുന്നു. - 1947- നാഷണല്‍ കോൺഗ്രസ്സില്‍ ചേര് ന്ന് അന്നത്തെ സര് സി.പി ഭരണത്തിനെതിരെ സമരം
25-5-1947- പ്രസിദ്ധമായ മുതുകുളം പ്രസംഗം14-11-1947- മാതാവിന്റെ ചരമം.
22-8-1948-തിരുവനതപുരം എം.ജി കോളേജ്ന്റെ ശിലാസ്ഥാപനം.
25-2-1949-പന്തളം കോളേജിന്റെ ശിലാസ്ഥാപനം.
1-8-1949-ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
21-12-1957-ആത്മകഥാ പ്രകാശനം.
14-9-1949- പെരുന്ന കോളേജിന്റെ ശിലാസ്ഥാപനം. - 1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയില്‍ നിന്നും ലഭിച്ചു.
- 1959- വിമോചന സമരത്തിന് നേതൃത്വം നല്കി.
9-8-1959- ഭാരത കേസരി പുരസ്കാരം.
15-9-1959- യൂറോപ്യന്‍ പര്യടനം. - 1966- പത്മഭൂഷണ്‍ ലഭിച്ചു
- 18-101968-തോട്ടയ്ക്കാട്ട് മാധവിയമ്മ അന്തരിച്ചു.
- 30-5-1969- മന്നം സംബന്ധിച്ച അവസാന പൊതു പരിപാടി.
- 1970 ഫെഫ്രുവരി 25ന് അന്തരിച്ചു.
കവികളുടെ മന്നം
മഹിത സേവന മന്ദദാരുവില്‍
മലര്‍വിരിച്ച മരതകച്ഛായയില്‍
അവശലോകത്തെയാനയിച്ചാനയി-
ച്ചവധിയില്ലാത്ത ശാന്തിയേക്കി സ്വയം
അനുദിനം മാനവോല്‍ക്കര്‍ഷ പൂര്‍ത്തിത-
ന്നടിയുറപ്പിനായര്‍പ്പിച്ചു ജീവിതം
വിലസുമുജ്വല നായകതാരക
വിമലഹീരമേ നീണാള്‍ ജയിക്കനീ.
(ചങ്ങമ്പുഴ കൃഷ്ണപിള്ള)
****************
മന്നം
ആ രണ്ടക്ഷരം പൌരുഷോദാരമന്ത്രം
എന്നേക്കും
വംശോദ്ധാരവീര്യത്തിന്‍
പര്യായോക്തം
അപ്പുണ്യനാമം
പൂണ്ടോരുജ്ജ്വല പ്രഭാവനാം
മത്ഭുതകര്‍മ്മയോഗിവര്യനു
നമസ്കാരം
(ശൂരനാട് കുഞ്ഞന്‍പിള്ള)
*****************
ഉണ്ടിടാതെ, കണ്‍പോള പൂട്ടാതെ
കുണ്ടും മലകളും താണ്ടി
തീവെയിലും മഴയും സഹിച്ചും
തൂവിയര്‍പ്പില്‍ കുളിച്ചുകഴിച്ചും
എത്ര വമ്പിച്ച ത്യാഗങ്ങള്‍ചെയ്യൂ
എത്ര ക്ളേശം ഭവല്‍ത്തല തങ്ങീ
(നാലങ്കല്‍ കൃഷ്ണപിള്ള)
******************



No comments:
Post a Comment